ഖൈറുകൾ ഹദ്‌യ ചെയ്യാം

മരിച്ചവർക്കായോ ജീവിച്ചിരിക്കുന്നവർക്കായോ സൽപ്രവൃത്തികളുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് അനുവദനീയമാണ്. ഇത് അനവധി പ്രബലമായ ഹദീസുകളും മഹത്തുക്കളായ ഇമാമുകളുടെ അഭിപ്രായങ്ങളിലൂടെയും തെളിയിക്കപ്പെട്ടതാണ്. ഇങ്ങനെ ചെയ്യുന്നത് മരിച്ചവർക്കൊരു ഉപകാരം മാത്രമല്ല, ഹദിയ ചെയ്യുന്ന വ്യക്തിക്കും ഏറെ പ്രതിഫലമുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഹദീസുകളും അതിന്റെ വിവർത്തനങ്ങളും സാന്ദർഭികമായി ഇവിടെ കൊടുക്കുന്നു.

عن عائشة رضي الله عنها أن رجلاً أتى النبي صلى الله عليه وسلم فقال: يا رسول الله، إن أمي افتلتت نفسها، وأظنها لو تكلمت تصدقت، فهل لها أجر إن تصدقت عنها؟ قال: «نعم.» (رواه البخاري ومسلم)

ആയിഷ (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസാണിത്. ഒരു പുരുഷൻ നബി ﷺ യുടെ അടുക്കൽ വന്ന് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്റെ മാതാവ് പെട്ടെന്ന് മരണപ്പെട്ടുപോയി. അവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവർ ദാനധർമ്മം ചെയ്യുമായിരുന്നു എന്ന് ഞാൻ കരുതുന്നു. ഞാൻ അവർക്കുവേണ്ടി ദാനധർമ്മം ചെയ്താൽ അവർക്ക് അതിൻ്റെ പ്രതിഫലം ലഭിക്കുമോ?” നബി ﷺ പറഞ്ഞു: “അതെ.” (ബുഖാരി, മുസ്ലിം)

الأعمال الصالحة

ഖത്‍മുൽ ഖുർആനും, ദിക്റുകളും സ്വലാത്തുകളും മറ്റ് അമലുസ്വാലിഹാത്തുകളും മീസാൻ കമ്മ്യൂണിറ്റിയിലെ നിസ്വാർത്ഥരായ അംഗങ്ങളിലൂടെ നിശ്ചിത എണ്ണം പൂർത്തീകരിക്കാൻ അഭ്യർത്ഥിക്കുക.

ഖുർആൻ പാരായണം: കഴിവനുസരിച്ച് ഒരു നിശ്ചിത ജുസ്അ്, സൂറത്ത് അല്ലെങ്കിൽ ഖുർആനിൽ നിന്ന് ഒരു പേജ് എങ്കിലും ഓതി ഹദ്‌യ ചെയ്യുക. ഈ രീതിയിൽ നിരവധി ഖതമുകൾ പൂർത്തീകരിച്ച് ഹദ്‌യ ചെയ്യാൻ സാധിക്കുന്നതാണ്.

Please enable JavaScript in your browser to complete this form.
ختم القرآن
ആർക്ക് വേണ്ടി

ദിക്റുകൾ : കഴിവനുസരിച്ച് ഒരു നിശ്ചിത എണ്ണം ദിക്റുകൾ, ഒറ്റക്കോ കൂട്ടായോ ലോകത്ത് എവിടെനിന്നും ചൊല്ലി ഹദ്‌യ ചെയ്യുക. ഈ രീതിയിൽ വളരെ വേഗം കോടിക്കണക്കിന് ദിക്റുകൾ പൂർത്തീകരിച്ച് ഹദ്‌യ ചെയ്യാൻ സാധിക്കുന്നതാണ്.

Please enable JavaScript in your browser to complete this form.
ആർക്ക് വേണ്ടി
الادكار

സ്വലാത്ത് : കഴിവനുസരിച്ച് നിശ്ചിത എണ്ണം സ്വലാത്തുകൾ, ഒറ്റക്കോ കൂട്ടായോ ലോകത്ത് എവിടെനിന്നും ചൊല്ലി ഹദ്‌യ ചെയ്യുക. ഈ രീതിയിൽ വളരെ വേഗം കോടിക്കണക്കിന് സ്വലാത്തുകൾ പൂർത്തീകരിച്ച് ഹദ്‌യ ചെയ്യാൻ സാധിക്കുന്നതാണ്.

Please enable JavaScript in your browser to complete this form.
ആർക്ക് വേണ്ടി
സ്വലാത്ത്

ഹദ്‌യ : വ്യക്തിപരമായ കഴിവനുസരിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്നവരെ സഹായിക്കുവാനുള്ള ശ്രമങ്ങളിൽ ലോകത്ത് എവിടെനിന്നും ഭാഗമാവുക. ഇഖ്‌ലാസോടെയുള്ള ഏതൊരു ഹദ്‌യയും മീസാനിൽ കനപ്പെട്ട അമൽ ആയിമാറും.

Please enable JavaScript in your browser to complete this form.
ആർക്ക് വേണ്ടി

സ്വദഖ : വ്യക്തിപരമായ കഴിവനുസരിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്നവരെ സഹായിക്കുവാനുള്ള ശ്രമങ്ങളിൽ ലോകത്ത് എവിടെനിന്നും ഭാഗമാവുക. ഇഖ്‌ലാസോടെയുള്ള ഏതൊരു സ്വദഖയും മീസാനിൽ കനപ്പെട്ട അമൽ ആയിമാറും.

Please enable JavaScript in your browser to complete this form.
ആർക്ക് വേണ്ടി

സഹോദരനോടുള്ള കടമ: ഒരു മുസ്ലിം മരണപ്പെട്ടാൽ, അദ്ദേഹത്തിൻ്റെ സഹോദരനായ മുസ്ലിമിന് ആ മരിച്ച വ്യക്തിയോട് ചില കടമകളുണ്ട്. അതിലൊന്നാണ് മയ്യിത്ത് നമസ്കരിക്കുക എന്നത്. ഇത് ഇസ്ലാമിക സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതിഫലനമാണ്.

മരണാനന്തര ജീവിതത്തോടുള്ള വിശ്വാസം: മയ്യിത്ത് നമസ്കാരം മരണാനന്തര ജീവിതത്തിലും പരലോകത്തിലും മുസ്ലിമിനുള്ള അടിയുറച്ച വിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. മരിച്ച വ്യക്തിയുടെ പാപങ്ങൾ പൊറുക്കാനും സ്വർഗ്ഗം ലഭിക്കാനും വേണ്ടിയുള്ള പ്രാർത്ഥനയാണ് ഈ നമസ്കാരം.

പ്രതിഫലം ലഭിക്കൽ: മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുന്നവർക്ക് വലിയ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. ഇത്, മയ്യിത്ത് നമസ്കാരത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

Please enable JavaScript in your browser to complete this form.
صلاة الجنازة
ആർക്ക് വേണ്ടി
Scroll to Top